ഉപമുഖ്യമന്ത്രി പദം ലീഗിന് അവകാശപ്പെട്ടതെന്ന് ഇ ടി

Posted on: August 1, 2013 3:13 pm | Last updated: August 1, 2013 at 3:24 pm
SHARE

e.t muhammed basheer1കോഴിക്കോട്: ഉപമുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ ലീഗ് വിട്ടുവീഴ്ചക്കില്ലെന്ന് പാര്‍ട്ടടി ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ഉപമുഖ്യമന്ത്രി പദം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നും ലീഗ് വ്യക്തമാക്കി.

ഉപമുഖ്യമന്ത്രി പദം ഉണ്ടെങ്കില്‍ അതിന്റെ അവകാശം മുസ്ലിം ലീഗിനാണ്. ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് ഇടപെടാന്‍ വൈകിയാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകും. ഹൈക്കമാന്‍ഡുമായി ചര്‍ച്ചയില്ലാത്തതിനാലാണ് ഡല്‍ഹി യാത്ര മാറ്റിവെച്ചതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here