വിദേശകാര്യ സെക്രട്ടറിയായി സുജാത സിംഗ് ചുമതലയേറ്റു

Posted on: August 1, 2013 12:22 pm | Last updated: August 1, 2013 at 12:22 pm
SHARE

sujatha singhന്യൂഡല്‍ഹി: വിദേശകാര്യ സെക്രട്ടറിയായി സുജാത സിംഗ് ചുമതലയേറ്റു. 1976 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയാണ്. രണ്ടു വര്‍ഷത്തേക്കാണ് ചുമതല. മലയാളിയായ രഞ്ജന്‍ മത്തായി വിരമിച്ച ഒഴിവിലേക്കാണ് 59കാരിയായ സുജാത സിംഗ് നിയമിതയായിരിക്കുന്നത്. നേരത്തെ ജര്‍മന്‍ അമ്പാസിഡര്‍ ആയിട്ട് സേവനം അനുഷ്ഠിക്കുകയായിരുന്നു.

ചൊകില അയ്യര്‍ക്കും നിരുപമ റാവുവിനും ശേഷം വിദേശകാര്യ സെക്രട്ടറിയാകുന്ന മൂന്നാമത്തെ വനിതയാണ് സുജാത സിംഗ്. ഇന്റലിജന്‍സ് ബ്യൂറോ മുന്‍മേധാവി ടി.വി. രാജേശ്വറിന്റെ മകളാണ്. ഭര്‍ത്താവ് സഞ്ജയ് സിംഗ്.