Connect with us

Kerala

മുസ്ലിം ലീഗ് നേതാക്കളും മാണിയും ഡല്‍ഹി യാത്ര റദ്ദാക്കി

Published

|

Last Updated

കോഴിക്കോട്: മുസ്ലിം ലീഗ് നേതാക്കളും കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയും ഡല്‍ഹി യാത്ര റദ്ദാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലീഗ് ഹൗസില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ് മുസ്ലിം ലീഗ് നേതാക്കള്‍ യാത്ര റദ്ദാക്കിയത്. ചര്‍ച്ചകളെല്ലാം പൂര്‍ത്തിയാക്കിയെന്നും തനിക്ക് ശുഭപ്രതീക്ഷയാണ് ഉള്ളതെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ലീഗ് ഹൗസിലേത് സൗഹൃദ സന്ദര്‍ശനമാണെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest