Connect with us

Gulf

തര്‍ബിയ്യത്ത് ക്യാമ്പ് സംഘടിപ്പിച്ചു

Published

|

Last Updated

ദോഹ: വിശുദ്ധ റമാളാനിന്റെ ഭാഗമായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) ദോഹ സോണ്‍ ജൂലൈ 25 വ്യാഴാഴ്ച തര്‍ബിയ്യത്ത് ക്യാമ്പ് നടത്തി. തറാവീഹ് നിസ്‌കാരാനന്തരം തുടക്കം കുറിച്ച ക്യാമ്പ് സോണ്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്ല സഖാഫി പെരിന്താറ്റിരി അദ്ധ്യക്ഷതയില്‍ അഹമ്മദ് സഖാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സോണിലെ 18 യൂണിറ്റുകളില്‍കളില്‍ നിന്നുള്ള 100 പ്രവര്‍ത്തകര്‍ ക്യാമ്പില്‍ “സംബന്ധിച്ചു. ആത്മ സംസ്‌കണം , ആര്‍.എസ്.സി പ്രവര്‍ത്തകനു ഉണ്ടവേണ്ട സ്വഭാവഗുണങ്ങള്‍ ” വിഷയങ്ങളില്‍ ഇബ്‌റഹീം സഖാഫി കുമ്മോളി, അബ്ദുറഷീദ് സഖാഫി പഴയങ്ങാടി, നേതൃത്വം നല്‍കി. ആര്‍.എസ്.സി ഖത്തര്‍ നാഷണല്‍ കണ്‍വീനര്‍ ഉമര്‍ കുണ്ടുതോട്, ഐ.സി.എഫ് ദോഹ സെന്‍ട്രല്‍ പ്രസിഡന്റ് യഅ്ഖൂബ് സഖാഫി , ബഷീര്‍ വടക്കൂട്ട് , ഹബീബ് മാട്ടൂല്‍ എന്നിവര്‍ പ്രസംഗിച്ചു. ഏറ്റവും കൂടുതല്‍ രിസാല വരിക്കാരെ ചേര്‍ത്ത സ്‌ക്വാഡിനും, യൂണിറ്റിനും ഉപഹാരങ്ങള്‍ നല്‍കി. തുടര്‍ ഖത്മുല്‍ ഖുര്‍ആന്‍, ബദ്ര്‍ അനുസ്മരവും സുബ്ഹിക്ക് ശേഷം ക്യാമ്പിന് പരിസമാപ്തി കുറിച്ചു.

ഹാരിസ് തിരുവള്ളൂര്‍ സ്വാഗതവും സ്വാലിഹ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.

Latest