Connect with us

International

സിംബാബ്‌വെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമാധാനപരം; കനത്ത പോളിംഗ്‌

Published

|

Last Updated

ഹരാരെ: സിംബാബ്‌വെയില്‍ തിരഞ്ഞെടുപ്പ് സമാധാനപരം. കനത്ത ചൂടിനിടെയും നിരവധി പേരാണ് വോട്ട് ചെയ്യാനെത്തിയത്. തലസ്ഥാന നഗരിയിലുള്‍പ്പെടെ അക്രമങ്ങളൊന്നുമുണ്ടായില്ല. 2008 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ പലയിടങ്ങളിലും ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു.
33 വര്‍ഷം രാജ്യം ഭരിച്ച റോബര്‍ട്ട് ജി മുഗാബേയും പ്രധാനമന്ത്രിയും മൂവ്‌മെന്റ് ഫോര്‍ ഡെമോക്രാറ്റിക് ചെയ്ഞ്ചിന്റെ (എം ഡി സി) നേതാവുമായ മോര്‍ഗാന്‍ തസ്‌വാഗിരിയുമാണ് ഏറ്റുമുട്ടുന്നത്. 2008 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ തസ്‌വാഗിരി വിജയം നേടിയിരുന്നു.
2009 മുതല്‍ മുഗാബെയുടെ സാനു പി എഫ് പാര്‍ട്ടിയും എം ഡി സിയും അധികാരം പങ്കിടുന്നുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന എതിര്‍പക്ഷത്തിന്റെ വാദം മുഗബെ തള്ളിക്കളഞ്ഞു. ചിലയിടങ്ങളില്‍ വോട്ടര്‍പട്ടികയിലെ അപാകം കാരണം വോട്ട് ചെയ്യാനാകാത്ത അവസ്ഥയുണ്ടായെന്ന് പോളിംഗ് ഓഫീസര്‍ പറഞ്ഞു. രാവിലെ എട്ടിന് തുടങ്ങുന്ന വോട്ടെടുപ്പിനായി പുലര്‍ച്ചെ നാലര മുതല്‍ ആളുകള്‍ നിരയിലെത്തിയിരുന്നു.

Latest