Connect with us

Kerala

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി: നേരിയ സംഘര്‍ഷം

Published

|

Last Updated

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ പരിപാടികള്‍ക്കായി ഇന്നു രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മുഖ്യമന്ത്രിക്കു നേരെയാണ് ഇടതുപക്ഷപ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടിയുമായി ചാടിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇതേതുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ലാത്തിച്ചാര്‍ജില്‍ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് തലക്കടിയേറ്റു.

---- facebook comment plugin here -----

Latest