കോഴിക്കോട് ജില്ലയില്‍ ചുഴലിക്കാറ്റ്: നിരവധി വീടുകള്‍ തകര്‍ന്നു

Posted on: August 1, 2013 7:14 am | Last updated: August 1, 2013 at 11:14 am
SHARE

kozhikoduകോഴിക്കോട്: കോഴിക്കോടിന്റെ കിഴക്കന്‍ മലയോരപ്രദേശമായ കോടഞ്ചരിയില്‍ ചുഴലിക്കാറ്റ്. തുഷാഗിരിക്കടുത്ത് ചെമ്പുകടവില്‍25 നിരവധി വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് കനത്ത കൃഷി നാശമുണ്ടായി. കാറ്റിലും മരങ്ങള്‍ ഒടിഞ്ഞുവീണുമാണ് വീടുകള്‍ തകര്‍ന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാത്രി ഉണ്ടായ ഉരുള്‍പൊട്ടലിനു പിന്നാലെയാണ് ചുഴലികാറ്റ് ആഞ്ഞുവീശിയത്. മേഖലയില്‍ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.