Connect with us

National

നടി കനക മരിച്ചെന്ന് മാധ്യമങ്ങള്‍; ഇല്ലെന്ന് കനക!

Published

|

Last Updated

ചെന്നൈ: തെന്നിന്ത്യന്‍ നടി കനക മരിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്ത ചാനലുകളെയും ഓണ്‍ലൈന്‍ പത്രങ്ങളെയും സ്തബ്ധരാക്കി നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അര്‍ബുദ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന നടി മരിച്ചുവെന്ന് ഇന്ന് ഉച്ചയോടെയാണ് വാര്‍ത്ത പ്രചരിച്ചത്. മലയാളത്തിലെ പ്രമുഖ ചാനലുകളിലും പ്രമുഖ ഓണ്‍ലൈന്‍ വെബസൈറ്റുകളിലും വാര്‍ത്ത പരന്നതോടെ വിവരം കനകയുടെ ചെവിയിലുമെത്തി. ഇതോടെ താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ കനക പത്രസമ്മേളനം നടത്തുകയായിരുന്നു. ചെന്നൈയിലെ വസതിയിലാണ് പത്രസമ്മേളനം നടത്തിയത്.

കനകക്ക് ക്യാന്‍സറാണെന്നും ആലപ്പുഴയിയില്‍ ചികിത്സയിലാണെന്നും കഴിഞ്ഞ ദിവസം വാര്‍ത്ത പരന്നിരുന്നു. ഇതും നടി നിഷേധിച്ചു. ഒരു നടനെ കാണാനാണ് താന്‍ ആലപ്പുഴയിലെത്തിയതെന്നാാണ് നടിയുടെ വിശദീകരണം.

 

Latest