മുഖ്യമന്ത്രിക്കെതിരെ സീറോ മലബാര്‍ സഭ

Posted on: July 30, 2013 1:21 pm | Last updated: July 30, 2013 at 1:21 pm

Oommen Chandyകൊച്ചി: സോളാര്‍ വിവാദത്തില്‍ ആരോപണത്തില്‍ അകപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സീറോമലബാര്‍ സഭ. മംഗളം പത്രത്തില്‍ സിറോ മലബാര്‍സഭയുടെ വക്താവ് പോള്‍ തേലക്കാട്ട് എഴുതിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെ തട്ടിപ്പുകാര്‍ എന്ന ലേഖനത്തിലാണ് വിമര്‍ശനം. ഓഫീസിലുള്ളവര്‍ തെറ്റ് ചെയ്താല്‍ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് ലേഖനം പറയുന്നു’ . ‘മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെന്നത് വിശ്വാസം മാത്രം’ . മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകാരുടെ ഏജന്‍സിയായി മാറിയെന്നും ലേഖനം പറയുന്നു.

എന്നാല്‍ ലേഖനം സഭയുടെ അഭിപ്രായമല്ലെന്നും സഭയും സര്‍ക്കാറും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും നിലവിലില്ലെന്നും സഭ അധികൃതര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.