എഷ്യാനെറ്റിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

Posted on: July 27, 2013 12:56 pm | Last updated: July 27, 2013 at 1:29 pm

ommenകൊല്ലം: പേഴ്‌സണല്‍ സ്റ്റാഫെന്ന വ്യാജേ മന്ത്രി അനില്‍ കുമാറിനെ വിളിച്ച് ആള്‍മാറാട്ടം നടത്തിയ എഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആള്‍മാറാട്ടം നടത്തിയതിനെ കുറിച്ച് എഷ്യാനെറ്റിലെ ഉന്നതര്‍ പ്രതികരിക്കണം.വസ്തുതാപരമായ വിമര്‍ശനങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അതല്ലെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ തട്ടിപ്പില്‍ സരിത എസ് നായരുടെ മൊഴിയില്‍ ചില പ്രമുഖരുടെ പേരുകള്‍ പറഞ്ഞിട്ടുണ്ടെന്നും അത് പുറത്തുവരാതിരിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടലുകള്‍ നടത്തി എന്നുമായിരുന്നു എഷ്യാനെറ്റ് പുറത്ത് വിട്ട വാര്‍ത്ത.