Connect with us

Kerala

ഉമ്മന്‍ചാണ്ടി സ്വയം തോന്നി രാജിവെക്കണം: പിസി ജോര്‍ജ്

Published

|

Last Updated

pcgeorgeV

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേയും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. രാജിവയ്ക്കുന്ന കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വയം തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. താനായിരുന്നെങ്കില്‍ പണ്ടേ രാജിവച്ചേനെ. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്നത് കാര്യങ്ങള്‍ വഷളാക്കുകയാണ്. ജനങ്ങളുടെ മുന്നില്‍ സ്വയം അപഹാസ്യരാകണോ എന്ന് ഉമ്മന്‍ ചാണ്ടിയും തിരുഞ്ചൂരും തീരുമാനിക്കണമെന്നും ജോര്‍ജ് പറഞ്ഞു.

രണ്ടു ജഡ്ജിമാര്‍ ഒരുമിച്ച് മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശം നടത്തിയിരിക്കുന്നു. ഇത് അസാധാരണമായ സംഭവമാണ്. താനായിരുന്നുവെങ്കില്‍ ആരോപണം ഇത്രയും ഗുരുതരമായാല്‍ രാജിവച്ച് വീട്ടില്‍ പോകുമായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

 

Latest