Connect with us

International

'രാജകീയ പ്രസവം' കാത്ത് ലണ്ടനില്‍ മാധ്യമപ്പട

Published

|

Last Updated

ലണ്ടന്‍: രാജകീയ പ്രസവം ലോകത്തെ അറിയിക്കാന്‍ ആശുപത്രിക്ക് പുറത്ത് മാധ്യമപ്പട. രാജകുമാരന്‍ വില്യമിന്റെ ഭാര്യ കേറ്റ് മെഡില്‍ടണിന് പ്രസവ വേദനയെ തുടര്‍ന്നാണ്് ആശുപത്രിയില്‍ðപ്രവേശിപ്പിച്ചത്. ബ്രിട്ടീഷ് സമയം രാവിലെ ആറ് മണിക്ക് ലണ്ടനിലെ പാഡിംഗ്ടണിലുള്ള സെന്റ് മേരീസ് ആശുപത്രിയില്‍ കേറ്റിനെ പ്രവേശിപ്പിച്ചത്. വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് രാജകുടുംബത്തിലേക്ക് പുതിയ അതിഥി വരുന്നതെന്നതിനാല്‍ ലോക മാധ്യമങ്ങള്‍ ആശുപത്രിക്ക് പുറത്ത് വന്‍ സന്നാഹത്തോടെയാണ് നിലയുറപ്പിച്ചത്.
കേറ്റിനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ തന്നെയാണ് മുന്‍പ് ഡയാനാ രാജകുമാരി വില്യമിനും സഹോദരന്‍ ഹാരിക്കും ജന്‍മം നല്‍കിയത്. വില്യം രാജകുമാരനും കേറ്റിനൊപ്പമുണ്ടായിരുന്നു. ഇപ്പോഴത്തെ ഭരണാധികാരി എലിസബത്ത് രാജ്ഞിയെയാണ് കുട്ടി ജനിച്ച വിവരം ആദ്യം അറിയിക്കുക. തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും മറ്റ് രാജകുടുംബങ്ങളെയും വിവരമറിയിക്കും. ജനന സമയം ഉള്‍പ്പെടെയുള്ള പത്രക്കുറിപ്പ് പുറത്ത് വരിക പിന്നീടാണ്. പ്രസവത്തിന് നിരവധി രാജകീയ ചിട്ടവട്ടങ്ങളുണ്ട്. തത്സമയ വിവരങ്ങളും വിശകലനങ്ങളുമായാണ് വാര്‍ത്താ ചാനലുകള്‍ സജീവമായത്. ആശുപത്രിക്ക് പുറത്ത് എല്ലാ സംവിധാനങ്ങളുമായാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്.

Latest