Connect with us

Kerala

അട്ടപ്പാടിയിലെ പ്രശ്‌നം ആദിവാസികള്‍ ഭക്ഷണം കഴിക്കാത്തതെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: അട്ടപ്പാടിയില്‍ നവജാത ശിശുക്കളുടെ മരണം നിത്യസംഭവമാകാന്‍ കാരണം ആദിവാസികള്‍ ശരിയായി ഭക്ഷണം കഴിക്കാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഔട്ട്‌ലുക്ക് വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി അട്ടപ്പാടിയിലെ ജനങ്ങളെ ആക്ഷേപിച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

പ്രത്യേക പാക്കേജ് അനുവദിച്ച് രണ്ട് മാസമായിട്ടും അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടല്ലോ എന്നായിരുന്നു ഔട്ട്‌ലുക്ക് ലേഖകന്റെ ചോദ്യം. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടി ഇങ്ങനെ:  “”കേന്ദ്ര, സംസ്ഥാന സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം താന്‍ ജൂണില്‍ താന്‍ അട്ടപ്പാടി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിരമിച്ച ഐ എ എസ് ഓഫീസര്‍ എസ് സുബ്ബയ്യയെ ചുമതലപ്പെടുത്തി. അട്ടപ്പാടിയിലെ പ്രശ്‌നം പോഷകാഹാരക്കുറവാണ്. ഒരു ദിവസം കൊണ്ടു പരിഹരിക്കാവുന്ന പ്രശ്‌നമല്ലത്. മറ്റൊരു പ്ര്ശനം ആദിവാസികള്‍ വേണ്ട വിധം ഭക്ഷണം കഴിക്കാത്തതാണ്. അരിയും ഗോതമ്പും റാഗിയും സര്‍ക്കാര്‍ അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്””.

അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് മാസവരുമാനം ലഭിക്കുന്ന രിതിയില്‍ കാറ്റാടി പദ്ധതി സര്‍ക്കാ ആവിശ്കരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അഭിമുഖത്തില്‍ വ്യക്തമാക്കി.

 

Latest