Connect with us

Malappuram

'വായനയുടെ വിചാര വിപ്ലവം': രിസാല അവാര്‍ഡ് മീറ്റ് ഇന്ന്‌

Published

|

Last Updated

മലപ്പുറം: വായനയുടെ വിചാര വിപ്ലവം എന്ന തലവാചകത്തില്‍ ഈ വര്‍ഷം എസ് എസ് എഫ് ജില്ലാ കമ്മിറ്റി നടത്തിയ രിസാല ക്യാമ്പയിനില്‍ മികച്ച മുന്നേറ്റം നടത്തിയ ഘടകങ്ങള്‍ക്ക് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും.
കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്ന യൂനിറ്റിനുള്ള അവാര്‍ഡിന് നിലമ്പൂര്‍ ഡിവിഷനിലെ വിദ്യാനഗര്‍ യൂനിറ്റും, അമ്പത് വാര്‍ഷിക വരിക്കാരെ ചേര്‍ക്കുന്ന യൂനിറ്റുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു യൂനിറ്റിനുള്ള സ്‌പെഷ്യല്‍ ഗിഫ്റ്റിന് വണ്ടൂര്‍ ഡിവിഷനിലെ വണ്ടൂര്‍ യൂനിറ്റും അര്‍ഹത നേടി.
ഇരുപത് വാര്‍ഷിക വരിക്കാരെ ചേര്‍ത്ത യൂനിറ്റുകളില്‍ നിന്ന് നെറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറ് യൂനിറ്റുകള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റും, ടാര്‍ജറ്റിന്റെ നൂറ് ശതമാനം പൂര്‍ത്തീകരിച്ച സെക്ടറുകളായ ഐക്കരപ്പടി, ഇന്ത്യനൂര്‍, ആനക്കയം, എടവണ്ണ, എളങ്കൂര്‍, മഞ്ചേരി, പന്തല്ലൂര്‍, പയ്യനാട്, പുല്‍പറ്റ, തൃപനച്ചി, വെള്ളില, നിലമ്പൂര്‍, മമ്പാട്, മുത്തേടം, ചാലിയാര്‍, എരുമമുണ്ട, കരുളായി, അമരമ്പലം, ചിലവില്‍, താനാളൂര്‍, കൊളപ്പുറം, വെന്നിയൂര്‍, കാടാമ്പുഴ, തിരുന്നാവായ, വണ്ടൂര്‍ എന്നീ സെക്ടറുകള്‍ ക്യാഷ് പ്രൈസിന് അര്‍ഹരായി.
മഞ്ചേരി, നിലമ്പൂര്‍, താനൂര്‍, തിരൂരങ്ങാടി, അരീക്കോട്, കൊണ്ടോട്ടി, വളാഞ്ചേരി, വണ്ടൂര്‍, ഡിവിഷനുകള്‍ ഡിവിഷനുകള്‍ ക്യാമ്പയിന്‍ കാലയളവിലെ പ്രത്യേക അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ ഒമ്പത് മണിക്ക് മഞ്ചേരി എമറാള്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അവാര്‍ഡ് മീറ്റ് രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ഷറഫുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുല്ല മണിമ അതിഥിയാകും. എന്‍ എം സ്വാദിഖ് സഖാഫി, വി പി എം ഇസ്ഹാഖ്, കെ സൈനുദ്ധീന്‍ സഖാഫി, സി കെ ശക്കീര്‍, എ ശിഹാബുദ്ധീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, എം അബ്ദുര്‍റഹ്മാന്‍ സംസാരിക്കും.