ബോധ്ഗയ സ്‌ഫോടനം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

Posted on: July 16, 2013 5:33 pm | Last updated: July 16, 2013 at 6:13 pm

Bodh-Gaya-blats25132-300x183ന്യൂഡല്‍ഹി: ബീഹാറിലെ മഹാബോധി ക്ഷേത്രത്തിനുള്ളില്‍ നടന്ന സ്‌ഫോടനം നടത്തിയെന്ന് സംശയിക്കുന്ന ആളിന്റെ രേഖാ ചിത്രം എന്‍ ഐ എ പുറത്തുവിട്ടു. ദൃക്‌സാക്ഷികളുടെ വാക്കുകളും സി സി ടി വി ദൃശ്യങ്ങളും അടിസ്ഥാനമാക്കിയാണ് ചിത്രം തയ്യാറാക്കിയത്. ഇയാളുടെ രണ്ട് രേഖാ ചിത്രങ്ങളാണ് പുറത്തിറക്കിയത്. ഒരു ചിത്രത്തില്‍ പ്രതിയെ മുഖം മൂടിയ നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

പ്രധാനമായും മൂന്ന് ദൃക്‌സാക്ഷികളില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് എന്‍ ഐ എ അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ വിദേശികളും ഒരാള്‍ സ്ഥലവാസിയുമാണ്. ശ്രീലങ്ക ഫിലിപ്പൈന്‍സ് സ്വദേശികളാണ് ഇവര്‍ രണ്ടുപേര്‍. പ്രതിയെ സ്‌ഫോടനത്തിന് മുമ്പ് ക്ഷേത്രത്തിന് സമീപം പുലര്‍ച്ചെ 3.30നും 4.30നും കണ്ടാതായാണ് ഇവര്‍ മൊഴി നല്‍കിയത്.
പ്രതികളെപ്പറ്റി വിവരം തരുന്നവര്‍ക്ക് 6 ലക്ഷം രൂപ പാരിതോഷികം ഇതിനകം തന്നെ എന്‍ ഐ എ പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലെ ഏഴിനാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ രണ്ട് സന്യാസികള്‍ക്ക് പരുക്കേറ്റിരുന്നു.