Connect with us

Malappuram

അകക്കണ്ണറിയുന്നു ഈ സഹായ ഹസ്തം

Published

|

Last Updated

തേഞ്ഞിപ്പലം: അന്ധതയും നിരാലംബരുമായവര്‍ക്ക് പുണ്യമാസത്തില്‍ പുത്തൂര്‍ പള്ളിക്കലിലെ സുന്നി സെന്ററിന്റെ കീഴില്‍ നടക്കുന്ന റിലീഫ് വിതരണം ശ്രദ്ധേയമാകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന തീര്‍ത്തും നിരാലംബരായ ആളുകള്‍ക്കായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ സുന്നി സെന്ററിന്റെ കീഴില്‍ വിതരണം ചെയ്യുന്നത്. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരെ പ്രത്യേകം തിരഞ്ഞ്പിടിച്ച് ഏറെ വിത്യസ്തമായ റിലീഫ് പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നത്. സംസ്ഥാനത്ത് അന്ധത ബാധിച്ചവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം എജ്യൂക്കേഷന്‍ ഫോര്‍ ബ്ലയ്ന്റ്എന്ന സംഘടനയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.
ഈ സംഘടനയാണ് റിലീഫിന് അര്‍ഹരായവരെ കണ്ടെത്തുന്നത്. ഈ വര്‍ഷം 90 പേര്‍ക്കാണ് റിലീഫ് വിതരണം ചെയ്തത്.
ഇതില്‍ പകുതിയിലേറെ പേരും അന്ധന്‍മാരായിരുന്നു. കഴിഞ്ഞ വര്‍ഷം നൂറില്‍ അധികം പേര്‍ക്കും റിലീഫുകള്‍ നല്‍കി. പുത്തൂര്‍ പള്ളി ഇമാം ഗഫൂര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും മറ്റും സഹായത്താലാണ് സുന്നി സെന്ററിന്റെ റിലീഫ് പ്രവര്‍ത്തനം.പുത്തൂര്‍ പള്ളിയില്‍വെച്ച് നടന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ റിലീഫ് വിതരണോദ്ഘാടനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി അബൂബക്കര്‍ പടിക്കല്‍, സയ്യിദ് ഫള്ല്‍ അഹ്‌സനി, മുസ്‌ലിം എഡ്യുക്കേഷന്‍ ഫോര്‍ ബ്ലയ്ന്റ് ജില്ലാ സെക്രട്ടറി സിദ്ദീഖ് ചടങ്ങില്‍ പങ്കെടുത്തു.