Connect with us

Malappuram

ഖുര്‍ആന്‍ ലോകത്തെ ചിന്തയിലേക്ക് നയിച്ചു: കെ എന്‍ എ ഖാദര്‍

Published

|

Last Updated

തിരൂരങ്ങാടി: ലോകത്തെ ചിന്തയിലേക്ക് നയിച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്ന് അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ പ്രസ്താവിച്ചു. ഖുര്‍ആന്‍ വിളിക്കുന്നു എന്ന സന്ദേശവുമായി എസ് വൈ എസ് നടത്തുന്ന റമാസാന്‍ കാമ്പയിനോടനുബന്ധിച്ച് ചേളാരിയില്‍ നടന്ന വഹാബ് സഖാഫി മമ്പാടിന്റെ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറിവും ചിന്തയും ഉണര്‍ത്തുന്ന നിരവധി ചോദ്യങ്ങളിലൂടെ മനുഷ്യനെ ഔന്നിത്യത്തിന്റെ ലോകത്തേക്ക് ഉയര്‍ത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ഖുര്‍ആന്‍ ഇരിക്കുന്ന ഇടം ശുദ്ധമായിരിക്കണം. ഖുര്‍ആനിലൂടെ ജീവിതം ശുദ്ധമാക്കാനാണ് റമസാനിലൂടെ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. വഹാബ് സഖാഫി മമ്പാട് പ്രഭാഷണം നടത്തി. എം ഗഫൂര്‍ മുസ്‌ലിയാര്‍, ഹാഫിസ് അബ്ദുല്‍ മജീദ് അഹ്‌സനി, സയ്യിദ് സൈനുല്‍ ആബിദ് ജമലുല്ലൈലി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, പി കെ എം ബശീര്‍ ഹാജി, ഇ മുസ്തഫ സഖാഫി പ്രസംഗിച്ചു.

 

മനുഷ്യരാശിയുടെ നിഖില വിഷയങ്ങളും ഖുര്‍ആന്‍ പ്രതിപാദിക്കുന്നു: ത്വാഹിര്‍ സഖാഫി


തിരൂരങ്ങാടി: ലോകാന്ത്യം വരേയുള്ള മനുഷ്യന്റെ വിഷയങ്ങള്‍ ഖുര്‍ആന്‍ പ്രതിപാദിച്ചിട്ടുണ്ടെന്ന് കെ ടി ത്വാഹിര്‍ സഖാഫി പ്രസ്താവിച്ചു. വിശുദ്ധ ഖുര്‍ആന്‍ വിളിക്കുന്നു എന്ന സന്ദേശവുമായി എസ് വൈ എസ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ചെമ്മാട് നടന്ന പ്രഭാഷണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആനിന്റേയും പ്രവാചക വചനങ്ങളുടേയും വിശദീകരണമായ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം സുവ്യക്തമായി മനസ്സിലാക്കാം. ടെസ്റ്റ്യൂബ് എന്ന് പറയാന്‍ പോലും കഴിയാത്ത കാലത്ത് ഇമാം ശാഫി(റ) ടെസ്റ്റ്യൂബ് ശിശുവിന്റെയും ക്ലോണിംഗിന്റെയും അവയവദാനത്തിന്റെയും മതവിധികള്‍ തന്റെ കര്‍മ ശാസ്ത്ര ഗ്രന്ഥത്തില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഖുര്‍ആനിന്റെ അന്തസത്ത ഉള്‍ക്കൊണ്ടാല്‍ മാത്രമേ ജീവിത യാഥാര്‍ഥ്യം കൈവരിക്കാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് കെ പി ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുല്ലക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. അലവി ഫൈസി കൊടശ്ശേരി, വി ടി ഹമീദ് ഹാജി, സി എച്ച് മുജീബ് മാസ്റ്റര്‍, ടി ഉബൈദ് മുസ്‌ലിയാര്‍, ഇ മുഹമ്മദലി സഖാഫി പ്രസംഗിച്ചു. എസ് വൈ എസ് ജില്ലാ പ്രസി. പി കെഎം സഖാഫി ഇരിങ്ങല്ലൂര്‍ സമാപന പ്രസംഗവും മമ്പുറം വി പി ഹസന്‍കോയ തങ്ങള്‍ അഹ്‌സനി സമാപന ദുആയും നടത്തി. എസ് വൈ എസ് സാന്ത്വനം പദ്ധതിയുടെ ഭാഗമായി കൊടിഞ്ഞി ഖുതുബി നഗറിലെ സി പി പോക്കറിന്റെ മാതാവിനുള്ള വീല്‍ചെയര്‍ ചെമ്മാട് ഇബ്രാഹീംകുട്ടി ഹാജി വിതരണം ചെയ്തു.

Latest