ആശയക്കുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകള്‍ ഒഴിവാക്കണം: മുരളിക്ക് രമേശിന്റെ താക്കീത്

Posted on: July 14, 2013 1:46 pm | Last updated: July 14, 2013 at 1:46 pm

ramesh chennithalaതിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിന്റെ അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് പ്രസ്താവന നടത്തിയ കെ മുരളീധരന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ താക്കീത്. ആശയക്കുഴപ്പുണ്ടാക്കുന്ന പ്രസ്താവന ഒഴിവാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുരളിയെ ഫോണില്‍ വിളിച്ചാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്.

മുരളിയുടെ പ്രസ്താവന വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു രമേശിന്റെ ഇടപാട്. ബെന്നി ബഹനാനും ടി. സിദ്ധിഖും അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ മുരളിക്കെതിരേ രംഗത്തുവന്നിരുന്നു. പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങളാണ് മുരളി പറയുന്നതെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു.