മന്ത്രിസഭാ പുനഃസംഘടനയില്ലെന്ന് ആന്റണി

Posted on: July 14, 2013 10:04 am | Last updated: July 14, 2013 at 10:05 am

Antony

കൊച്ചി: കേരളത്തില്‍ മന്ത്രിസഭാ പുനഃസംഘടനയില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആന്റണിയുടെ പ്രതികരണം. ഇത്തരത്തില്‍ ഹൈക്കമാന്‍ഡ് ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് ആന്റണി വ്യക്തമാക്കിയിരിക്കുന്നത്.