കൂടംകുളം ആണവ നിലയം കമ്മിഷന്‍ ചെയ്യാന്‍ അനുമതി

Posted on: July 11, 2013 6:37 pm | Last updated: July 11, 2013 at 7:46 pm

kudamkuam

ചെന്നൈ: കൂടംകുളം ആണവനിലയത്തിലെ ആദ്യ യൂണിറ്റ് കമ്മീഷന്‍ ചെയ്യാന്‍ ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് അംഗീകാരം നല്‍കി. ബോര്‍ഡ് സെക്രട്ടറി ആര്‍ ഭട്ടാജാര്യയാണ് ഇക്കാര്യമറിയിച്ചത്.

ആണവ നിലയത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ചെന്നും സുരക്ഷയില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1000 മെഗാവാട്ട് പ്രവര്‍ത്തന ശേഷിയുള്ള രണ്ട് മനുഷ്യ നിര്‍മ്മിത റിയാക്ടറുകളാണ് കൂടംകുളത്തുള്ളത്.