Connect with us

Kerala

ഓണം, റമസാന്‍ വിപണി: പച്ചക്കറി സ്റ്റാളുകള്‍ ഇന്ന് തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് ഓണം,റമസാന്‍ വിപണികള്‍ തുടങ്ങാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അരി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സ്റ്റാളുകള്‍ വഴിയും പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ വഴിയും വില്‍പ്പന നടത്തും.
ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ ഇന്ന് മുതലും കണ്‍സ്യൂമര്‍ഫെഡ്, സിവില്‍സപ്ലൈസ് സ്റ്റാളുകള്‍ ആഗസ്റ്റ് ഒന്ന് മുതലും ആരംഭിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവകാലങ്ങളിലെ വില നിയന്ത്രിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരായ കെ എം മാണി, കെ പി മോഹനന്‍, അനൂപ് ജേക്കബ്, സി എന്‍ ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
നിത്യോപയോഗ സാധനങ്ങള്‍ ശരിയായ രീതിയില്‍ വിതരണം ചെയ്യാന്‍ ഫലപ്രദമായ വിപണി ഇടപെടലുണ്ടാകും.
ഓരോ പഞ്ചായത്തിലും ഒരു സ്റ്റാള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചീഫ്‌സെക്രട്ടറിയെ ചുമതലപ്പെടുത്തി.