Connect with us

Palakkad

കൃത്യവിലോപം: അഗളി ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍

Published

|

Last Updated

അഗളി: അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍തല യോഗങ്ങളില്‍ പങ്കെടുക്കാതെ കൃത്യവിലോപം കാണിച്ചതിന് അഗളി ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ആര്‍ സുരേഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.
പഞ്ചായത്ത് ഡയറക്ടര്‍ എസ് ലളിതാംബികയുടേതാണ് ഉത്തരവ്.—ജൂണ്‍ ആറിന് മുഖ്യമന്ത്രി, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ എന്നിവരുടെ സന്ദര്‍ശനസമയത്തും തുടര്‍ന്നും നടത്തിയ പഞ്ചായത്ത് ഭാരവാഹികളുടെയും സെക്രട്ടറിമാരുടെയും യോഗങ്ങളിലും ഇദ്ദേഹം പങ്കെടുത്തില്ല. തൊഴിലുറപ്പ് പദ്ധതിയുടെ ബില്ലുകളുടെ വേതന വിതരണം നടത്താതെ മാറിനിന്നതായും ജൂണ്‍ നാലിന് അട്ടപ്പാടിയിലെ പഞ്ചായത്തുകളുടെ പട്ടിക വര്‍ഗ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അവലോകനയോഗത്തില്‍ പങ്കെടുത്തില്ലെന്നതുമാണ് നടപടിക്ക് കാരണം.
മന്ത്രിമാരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ജൂണ്‍ അഞ്ചിന് ഓഫീസില്‍ ഹാജരാവണമെന്ന പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറുടെ ഉത്തരവ് അനുസരിച്ചില്ലെന്നതും സസ്‌പെന്‍ഷന് കാരണമായി. ഇതുസംബന്ധിച്ച ഡെപ്യുട്ടി ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കാത്തതിന് ആരോഗ്യവകുപ്പിലെ ജീവനക്കാരനെയും മുമ്പ് സസ്‌പെന്‍ഡ്‌ചെയ്തിരുന്നു.