സോളാര്‍ വിവാദം: മുഖ്യമന്ത്രി ഡല്‍ഹിക്ക്

Posted on: July 9, 2013 10:07 pm | Last updated: July 9, 2013 at 10:07 pm

oommen chandyതിരുവനന്തപുരം: സോളാര്‍ വിവാദത്തെ തുടര്‍ന്ന് കലുഷിതമായ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ഹൈക്കമാന്റിനെ ധരിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെള്ളിയാഴ്ച്ച ഡല്‍ഹിക്ക് പോവും. സോളാര്‍ വിവാദം കൈകാര്യം ചെയ്തതില്‍ ഗുരുതരമായ വീഴ്ച്ച പറ്റിയെന്ന് കോണ്‍ഗ്രസിനകത്തും മുന്നണിക്കകത്തും വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര. വിവാദത്തെ കുറിച്ച് സോണിയാ ഗാന്ധി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.