നിലമ്പൂര്‍ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും: ഡി ആര്‍ എം

Posted on: July 8, 2013 8:30 am | Last updated: July 8, 2013 at 8:30 am

nilamburനിലമ്പൂര്‍: നിലമ്പൂരിലെ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ എടുക്കുന്നതായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ മാനേജര്‍ പീയൂഷ അഗര്‍വാള്‍ അറിയിച്ചു. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.
നിലമ്പൂരില്‍ മൂന്ന് ഘട്ടങ്ങളിലായാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒന്നാം ഘട്ടത്തില്‍ യാര്‍ഡിന്റെ വികസന പ്രവര്‍ത്തനങ്ങളാണണ് നടത്തുക. റെയില്‍ ലെവലില്‍ യാര്‍ഡിന്റെ നിര്‍മാണപ്രവര്‍ത്തനം നടത്തും. അടുത്ത സപ്തംബറോടെ ഇതിന്റെ പണി പൂര്‍ത്തിയാക്കാനാകും. ഒരു കോടി 42 ലക്ഷം രൂപ ചെലവഴിച്ച് ഹൈ ലെവല്‍ പഌറ്റ്‌ഫോമിന്റെ നിര്‍മ്മാണമാണ് രണ്ടാം ഘട്ടത്തില്‍ നടത്തുക. അനുബന്ധ കെട്ടിടങ്ങളുടെ നിര്‍മാണവും ഇതോടനുബന്ധിച്ച് നടത്തും.
പ്രവര്‍ത്തികളുടെ ടെണ്ടര്‍ പൂര്‍ത്തിയായിട്ടുണ്ട്. ആറെട്ടുമാസം കൊണ്ട് ഇതിന്റെ പണിയും പൂര്‍ത്തിയാക്കാനാകും. മൂന്നാം ഘട്ടത്തില്‍ പാര്‍ക്കിംഗ് എാരിയ, ഗാര്‍ഡനിംഗ്, ചുറ്റുമതില്‍ എന്നിവയുടെ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കും. ഇതിനായി അഡീഷണല്‍ ടെണ്ടര്‍ വേണ്ടി വരും. യാര്‍ഡ് ലെവല്‍ പ്രവൃത്തി കഴിഞ്ഞാല്‍ നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്‌സ്പ്രസ്സിന് അഡീഷണല്‍ കോച്ച് എാര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കും. യാര്‍ഡില്‍ വെളിച്ചമുണ്ടാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും പദ്ധതിയുണ്ട്. നേരത്തെ തീരുമാനിച്ചതനുസരിച്ച് ടിക്കറ്റ് കൗണ്ടര്‍ ഇപ്പോഴുള്ള ഒാഫീസിന്റെ എതിര്‍ ഭാഗത്ത് സ്ഥാപിക്കും. റിസര്‍വേഷന് പ്രത്യേക കൗണ്ടര്‍ സ്ഥാപിക്കാനും ആലോചനയുണ്ട്. അതോടൊപ്പം യാത്രക്കാരുടെ സുരക്ഷക്ക് റെയില്‍വെ പോലീസിന്റെ ഒരു ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്ന കാര്യവും ആലോചിക്കുമെന്ന് ഡി ആര്‍ എം അറിയിച്ചു.
പുതിയ സമയക്രമീകരണം; ഗുഡ്‌സ് സര്‍വീസിനെ
കാര്യക്ഷമമാക്കും
നിലമ്പൂര്‍: ഈമാസം ഒന്ന് മുതല്‍ നിലവില്‍ വന്ന പുതിയ സമയക്രമീകരണം ഷൊര്‍ണ്ണൂര്‍ – അങ്ങാടിപ്പുറം ഗുഡ്‌സ് സര്‍വീസ് കാര്യക്ഷമമാക്കാന്‍ കഴിയും.
ഷൊര്‍ണ്ണൂരില്‍ നിന്ന് നിലമ്പൂരിലേയ്ക്ക് പുറപ്പെടുന്ന തീവണ്ടികള്‍ക്കും നിലമ്പൂരില്‍ നിന്ന് ഷൊര്‍ണ്ണൂരിലേക്ക് പുറപ്പെടുന്ന തീവണ്ടികള്‍ക്കും രണ്ട് പ്രധാന മാറ്റങ്ങള്‍ സമയക്രമീകരണത്തിലൂടെ വന്നിരിക്കുന്നത്. ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയുള്ള ഒഴിവുള്ള സമയം ഫലപ്രദമായി ഉപയോഗിച്ച് ഷൊര്‍ണ്ണൂര്‍ – അങ്ങാടിപ്പുറം ഗുഡ്‌സ് സര്‍വീസ് കാര്യക്ഷമമാക്കാന്‍ സാധിക്കും. ഇത് യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂര്‍ വീട്ടിക്കുത്ത് സാംസ്‌കാരികനിലയം റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കി.
നിലമ്പൂരില്‍ നിന്ന് ഷൊര്‍ണ്ണൂരിലേക്ക് പോകുന്ന 56616 നമ്പര്‍ തീവണ്ടി 11.50ന് നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 11.20ന് ആക്കി മാറ്റിയിട്ടുണ്ട്. 1.30ന് ഷൊര്‍ണ്ണൂരില്‍ എത്തുന്നതിന് പകരം 1.00 മണിക്ക് എത്തും. ചെന്നൈ ഭാഗത്തേക്ക് പോകുന്ന ചെന്നെ-എഗ്‌മോര്‍ ലിങ്ക് എക്‌സ്പ്രസിനും എറണാകുളം ഭാഗത്തേക്ക് ഏറനാട് എക്‌സ്പ്രസിനും മംഗലാപുരം ഭാഗത്തേക്ക് പരുശുറാം എക്‌സ്പ്രസിനും കണക്ഷന്‍ സൗകര്യപ്രദമായി ഉറപ്പാക്കാന്‍ ഇതുവഴി കഴിയും.
നിലമ്പൂരില്‍ നിന്ന് ഷൊര്‍ണ്ണൂരിലേയ്ക്ക് പോകുന്ന 14.30ന് നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന 56618 നമ്പര്‍ തീവണ്ടി 14.55ന് ആക്കി മാറ്റിയിട്ടുണ്ട്. എറാണകുളത്തേക്ക് നേരിട്ട് പോകുന്ന ഈ തീവണ്ടി 25 മിനിറ്റ് മാറ്റം വരുത്തിയത് ഏറണാകുളം ഭാഗത്തേക്കുള്ള ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സഹായകരമാകും. ഷൊര്‍ണ്ണൂരില്‍ ഒരു മണിക്കൂറോളം കാത്തിരുന്നത് അരമണിക്കൂറായി ചുരുങ്ങും. 16.10ന് ഷൊര്‍ണ്ണൂരില്‍ എത്തിയിരുന്നത് ഇനിമുതല്‍ 16.35നാണ എത്തുക.
ഷൊര്‍ണ്ണൂരില്‍ നിന്ന് നിലമ്പൂരിലേക്ക് പോകുന്ന 56617 നമ്പര്‍ തീവണ്ടി 14.40ന് പകരം 15.05ന് ആക്കി മാറ്റിയിട്ടുണ്ട്. ട്രിച്ചി, കൊയമ്പത്തൂര്‍ വഴി വരുന്ന ചെന്നൈ എഗ്മോര്‍ വണ്ടിയില്‍ വരുന്നവര്‍ക്ക് നിലമ്പൂലേക്കുള്ള കണ്ക്ഷന്‍ ഉറപ്പാക്കാം. നിലവില്‍ 16.15ന് നിലമ്പൂരില്‍ എത്തിയിരുന്നത് 16.40നായി മാറിയിട്ടുണ്ട്. ഷൊര്‍ണ്ണൂരില്‍ നിന്ന് നിലമ്പൂരിലേക്ക് പോകുന്ന 56615 നമ്പര്‍ തീവണ്ടി 12.00ന് പകരം 11.30ന് ആക്കി മാറ്റിയിട്ടുണ്ട്. 10.50ന് എറണാകുളത്തുനിന്നും ഷൊര്‍ണൂരില്‍ എത്തുന്ന പാസഞ്ചറിനെ നിലമ്പൂരിലേക്ക് നീട്ടുന്നതിനുള്ള മുന്നോടിയാണ് മാറ്റെമെന്നാണ് അറിയുന്നത്. കൂടാതെ 11.30നും 12 മണിക്കുമിടയില്‍ ഷൊര്‍ണ്ണൂരില്‍ എത്തുന്ന ദര്‍ഘദൂര തീവണ്ടികളുമില്ല. നിലവില്‍ ഈ തീവണ്ടി 13.35നാണ് നിലമ്പൂരില്‍ എത്തിയിരുന്നത് 13.05ന് എത്തും.
56610 നിലമ്പൂര്‍ പാലക്കാട് തീവണ്ടി 20.50ന് പാലക്കാട് എത്തിചേര്‍ന്നിരുന്നത് 20.45 ആയി മാറിയിട്ടുമുണ്ട്. തിരുവന്തപുരം രാജ്യറാണി എക്‌സ്പ്രസിന് തുവ്വൂര്‍, വല്ലപ്പുഴ തുടങ്ങിയ ഇടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പുകള്‍ അനുവദിച്ചു.