Connect with us

International

ഈജിപ്തില്‍ ആദ്‌ലി മന്‍സൂര്‍ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു

Published

|

Last Updated

കെയ്‌റോ: സൈനിക അട്ടിമറി നടന്ന ഈജിപ്തില്‍ സൈനിക ഭരണകൂടത്തിന്റെ ഇടക്കാല പ്രസിഡന്റായി ഭരണഘടനാ സുപ്രിം കോടതി ജഡ്ജി ആദ്‌ലി മന്‍സൂര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഭരണത്തെ അട്ടിമറിച്ച് മുര്‍സിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതിന് മണിക്കൂറുകള്‍ക്കകമാണ് പുതിയ പ്രസിഡന്റ് ചുമതലയേറ്റത്.

രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാന്‍ നല്‍കിയ അന്ത്യശാസന സമയ പരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് സൈന്യം മുര്‍സിയെ വീട്ടു തടങ്കലിലാക്കിയത്. മുര്‍സിയുടെ ഓഫീസിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി മുസ്ലിം ബ്രദര്‍ഹുഡ് വക്താവ് അറിയിച്ചു. കൊട്ടാരം സൈന്യം വളഞ്ഞിരിക്കുകയാണ്.

തിങ്കളാഴ്ച വൈകീട്ട് പുറപ്പെടുവിച്ച അന്ത്യശാസനത്തിന്റെ 48മണിക്കൂര്‍ സമയ പരിധിയാണ് ഇന്ന് അവസാനിച്ചത്. പ്രസിഡന്റ് മുഹമ്മദ് മുര്‍സി അധികാരം ഒഴിയണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സംഘട്ടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മുഹമ്മദ് മുര്‍സിക്ക് സൈന്യം അന്ത്യ ശാസന നല്‍കിയത്.

Latest