Connect with us

Gulf

ഷാര്‍ജയിലെ പള്ളികളില്‍ ബ്രയിലി ഖുര്‍ആന്‍ ലഭ്യമാക്കും

Published

|

Last Updated

ഷാര്‍ജ: കാഴ്ചശക്തിയില്ലാത്തവര്‍ക്കായി എമിറേറ്റിലെ മുഴുവന്‍ പള്ളികളിലും ബ്രയിലി ലിപിയിലുള്ള ഖുര്‍ആന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍.
രാജ്യത്ത് ആദ്യമായാണ് ബ്രയിലി ലിപിയിലുള്ള ഖുര്‍ആന്‍ പതിപ്പുകള്‍ ലഭ്യമാക്കുന്നത്. ഷാര്‍ജയെ രാജ്യത്തെ സമ്പൂര്‍ണ സാംസ്‌കാരിക തലസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം ഈ കാല്‍വെപ്പ്. 300 ഖുര്‍ആന്‍ പ്രതികളാണ് ഷാര്‍ജയിലെ വിവിധ പള്ളികളില്‍ ലഭ്യമാക്കുക.
വൈകല്യമുള്ള ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണിത്. ഏറ്റവും പ്രധാനപ്പെട്ട മേഖലയായ ആത്മീയതയിലേക്കും ഇത്തരക്കാരെ പിടിച്ചുയര്‍ത്തേണ്ടതുണ്ട്-വികലാംഗക്ഷേമ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

 

Latest