Connect with us

National

സി ബി ഐ ഡയറക്ടറെ നീക്കാനുള്ള അധികാരം രാഷ്ട്രപതിക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: സി ബി ഐക്ക് സ്വയം ഭരണാവകാശം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സി ബി ഐ ഡയറക്ടറെ നിയമിക്കാനും നീക്കാനുമുള്ള അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാക്കുന്നത് ഉള്‍പ്പെടെ മൂന്ന് പ്രധാനപ്പെട്ട നിര്‍ദേശങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്.

പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന കൊളീജിയമാണ് സി ബി ഐ ഡയറക്ടറുടെ പേര് രാഷ്ട്രപതിയോട് നിര്‍ദേശിക്കേണ്ടത്. ഡയറക്ടറെ നിയമിക്കാനും നീക്കാനുമുള്ള അധികാരം രാഷ്ട്രപതിക്കായിരിക്കും.

സി ബി ഐക്ക് സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുമെന്നും സുപ്രീം കോടതി ജഡ്ജിമാരുടെ സമിതിക്കായിരിക്കും പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടമെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. കല്‍ക്കരിപ്പാടം അഴിമതിക്കേസിന്റെ വിചാരണയ്ക്കിടെ കഴിഞ്ഞ മെയില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് സി ബി ഐക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.