അബ്ദുല്ല രാജാവിന് സോഷ്യല്‍ മീഡിയകളില്‍ അഭിനന്ദന പ്രവാഹം

Posted on: July 2, 2013 8:12 pm | Last updated: July 2, 2013 at 10:47 pm

abdulla king (1)
കോഴിക്കോട്: നിതാഖാത്ത് നിയമം നടപ്പാക്കുന്നതിന്റെ കാലാവധി നാല് മാസം കൂടി നീട്ടിയ സഊദി ഭരണാധികാരി അബ്ദുല്ല രാജാവിന് സോഷ്യല്‍ മീഡിയകളില്‍ അഭിനന്ദന പ്രവാഹം. ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ രാജാവിന് അഭിവാദ്യവും അഭിനന്ദനവുമറിയിച്ച് കൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണ്. മലയാളികളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നാണ് കൂടുതല്‍ പോസ്റ്റുകള്‍ വരുന്നത്. ഇത്തരം പോസ്റ്റുകള്‍ മിനുട്ടുകള്‍ക്കകം തന്നെ നൂറുക്കണക്കിന് തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.

abdulla king (3)

താങ്കള്‍ ഭരിക്കണം; ആയിരം കൊല്ലം അസ്തമിക്കാത്ത സൂര്യതേജസ്സായി, അബ്ദുല്ല രാജാവിന് നാഥന്‍ ദീര്‍ഘായുസ്സ് നല്‍കട്ടെ തുടങ്ങിയ ആശംസാവാക്കുകളാണ് പോസ്റ്റുകളിലുള്ളത്. നിതാഖാത്ത് നിയമം ഏറ്റവും കൂടുതല്‍ ബാധിച്ചത് മലയാളികളെ ആയതിനാല്‍ മലയാളി പ്രവാസിലോകം ആഹ്ലാദത്തിലാണ്. അതിന്റെ ആവേശമാണ് സോഷ്യല്‍ മീഡിയകളിലും നിറയുന്നത്.

abdulla king (2)