108 ആംബുലന്‍സ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted on: July 2, 2013 6:19 pm | Last updated: July 2, 2013 at 6:19 pm

108 ambulanceതിരുവനന്തപുരം: 108 ആംബുലന്‍സ് സര്‍വീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശ്ടാവ് ഷാഫി മേത്തര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിന് മുഖ്യമന്ത്രി ആംബുലന്‍സ് സര്‍വീസിന് കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. 108 ആംബുലന്‍സ് സര്‍വീസ് നടത്തുന്നത് തട്ടിപ്പ് കമ്പനിയാണെന്നും ഷാഫി അതിന്റെ ഡയറക്ടറാണെന്നുമായിരുന്നു ആരോപണം.

കേന്ദ്രമന്ത്രിമാരായ പി ചിദംബരത്തിന്റെയും വയലാര്‍ രവിയുടെയും മക്കളാണ് കമ്പനിയുടെ പിന്നിലെന്നും ഇവരുടെ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കുകയാണെന്നും അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഏഴ് സംസ്ഥാനങ്ങള്‍ കമ്പനിയെ വിലക്കിയിട്ടുണ്ടെന്നും പ്രതിമാസം അധികം ഓടുന്ന ദൂരത്തിന് കമ്പനി നല്‍കുന്നത് കള്ളക്കണക്കുകളാണെന്നും വി എസ് ആരോപിച്ചിരുന്നു.

അതേസമയം, താന്‍ കമ്പനിയുടെ ഡയറ്കടറാണെന്ന വി എസിന്റെ വാദം തെറ്റാണെന്നും വി എസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷാഫി മേത്തര്‍ പറഞ്ഞു.