ലൈംഗികാപവാദം: ജോര്‍ജ്ജിനെതിരെ കേസെടുക്കില്ല

Posted on: June 30, 2013 7:54 pm | Last updated: June 30, 2013 at 7:54 pm
SHARE

georgeതിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ പാറശ്ശാല എം.എല്‍.എ എ.ടി ജോര്‍ജിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. വളരെക്കാലമായി എം എല്‍ എയുടെ പരിചയക്കാരിയായ പരാതിക്കാരി ലൈംഗിക ബന്ധം നടത്തിയത് ഉഭയ സമ്മതത്തോടെയാണെന്നും അതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നും തിരുവനന്തപുരം എസ്.പി പറഞ്ഞു.

കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ വീട്ടിലെത്തി റൂറല്‍ എസ്.പിയും സംഘവും തെളിവെടുപ്പ് നടത്തിയിരുന്നു.

എ ടി ജോര്‍ജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി നല്‍കിയിരുന്നു.