Connect with us

Gulf

രാഷ്ട്രീയത്തിന്റെ തെറ്റായ വഴികള്‍ക്കെതിരെ ലീഗ് ബദല്‍ സൃഷ്ടിക്കുന്നത് കാരുണ്യ പദ്ധതികളിലൂടെ: സാദിഖലി ശിഹാബ് തങ്ങള്‍

Published

|

Last Updated

ദോഹ: രാഷ്ട്രിയം തെറ്റിലേക്ക് വഴിമാറുമ്പോള്‍ അതിനെ നല്ല ഇടങ്ങളില്‍ പിടിച്ചു നിര്‍ത്തുകയാണ് മുസ്‌ലിം ലീഗ് ചെയ്യുന്നതെന്നും ബൈത്തുര്‍റഹ്മ ഉള്‍പ്പെടെ കാരുണ്യ പദ്ധതികള്‍ അതിന്റെ ഭാഗമാണെന്നും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഖത്തര്‍ കെ എം സിസി മലപ്പുറം ജില്ലാ കമ്മിറ്റി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാ ഹാളില്‍ സംഘടിപ്പിച്ച “ബൈത്തുര്‍റഹ്മ” കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലയില്‍ മുസ്‌ലിം ലീഗ് ബൈതുര്‍റഹ്മ ഏറ്റെടുത്തപ്പോള്‍ അത് പരിചയപ്പെടാനായി എത്തിയ സാമുദായിക സാംസ്‌കാരിക നേതാക്കള്‍ വരെ അതില്‍ പങ്കാളികളായി എന്നത് ഈ പദ്ധതിയുടെ വലിയ വിജയമാണ് കാണിക്കുന്നതെന്ന് പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് സംസാരിച്ച ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍സെക്രട്ടറി അബ്ദുല്‍ഹമീദ് മാസ്റ്റര്‍ പറഞ്ഞു. പി സുരേന്ദ്രന്‍ ഉള്‍പ്പെടെ സാഹിത്യ രംഗത്തുള്ളവരും എസ് എന്‍ ഡിപിയുടെയും എന്‍ എസ് എസ്സിന്റേയുമൊക്കെ നേതാക്കളുമെല്ലാം സിമന്റുള്‍പ്പെടെയുള്ള സാമഗ്രികള്‍ നല്‍കാന്‍ തയ്യാറായത് ഇതിന്റെ ജനകീയതയാണ് ബോധ്യപ്പെടുത്തുന്നത്. വിവിധ മതസ്ഥരായ പാവപ്പെട്ടവര്‍ക്ക് ലീഗ് വീട് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ കെ എം സി സി പ്രസിഡന്റ് പി എസ് എച്ഛ് തങ്ങള്‍, ജനറല്‍സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, എം എസ് എഫ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗം നഹാസ് പാറക്കല്‍, ജില്ലാ പ്രസിഡന്റ് പി പി അബ്ദുര്‍റഷീദ് പ്രസംഗിച്ചു.

Latest