പാക്കിസ്ഥാനില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു

Posted on: June 30, 2013 6:09 pm | Last updated: June 30, 2013 at 6:09 pm
SHARE

car bombപെഷാവാര്‍: പാക്കിസ്ഥാനിലെ പെഷാവാറില്‍ ബദാബര്‍ ഏരിയയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു.

സൈനിക വാഹനങ്ങള്‍ കടന്നുപോവുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ അധികവും സാധാരണക്കാരാണ്. സമീപത്തെ നിരവധി വീടുകളും സ്ഥാപനങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നു.