തെറ്റയില്‍ വിവാദം: മാധ്യമങ്ങള്‍ പുകമറ സൃഷ്ടിച്ചിട്ടില്ലെന്ന് വി എസ്‌

Posted on: June 30, 2013 5:49 pm | Last updated: June 30, 2013 at 5:49 pm
SHARE

vs press meetതിരുവനന്തപുരം: തെറ്റയില്‍ വിവാദത്തില്‍ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയായിരുന്നെന്ന പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ വി എസ് രംഗത്ത്. വിവാദത്തില്‍ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിച്ചിട്ടില്ലെന്ന് വി എസ് പറഞ്ഞു. അവര്‍ മനസ്സിലാക്കിയ കാര്യം പുറത്ത് കൊണ്ടുവരികയാണ് ചെയ്തത്. തെറ്റയിലിന്റെ രാജിക്കാര്യം തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണെന്നും വി എസ് പറഞ്ഞു.

തെറ്റയില്‍ വിവാദത്തില്‍ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയാണെന്നും ആരോപണങ്ങളുടെ പേരില്‍ എം എല്‍ എമാര്‍ രാജിവെക്കുന്ന കീഴ്‌വഴക്കമില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.