Connect with us

Kerala

രമേശിന്റെ പ്രസ്താവന അതിരുകടന്നത്: എന്‍ എസ് എസ്

Published

|

Last Updated

ചങ്ങനാശ്ശേരി: രമേശ് ചെന്നിത്തലയുടെ പ്രസ്താവന അതിരു കടന്നതാണെന്ന് എന്‍.എസ്.എസ്. വിവാദങ്ങളില്‍ നട്ടം തിരിയുന്ന കോണ്‍ഗ്രസ് നേതാവിന്റെ ഉള്‍വിളി എന്‍.എസ്.എസിനെയോ മന്നത്തിനെയോ പിന്താങ്ങി വേണ്ടെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

മന്നവും എന്‍.എസ്.എസും ഒരിക്കലും രാഷ്ട്രീയ പാര്‍ട്ടികളെ തേടി പോയിട്ടില്ല. ഇങ്ങോട്ട് വന്ന ചരിത്രം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക ശക്തികളുടെ അനാവശ്യ വാദങ്ങള്‍ അംഗീകരിച്ചാല്‍ അത് കോണ്‍ഗ്രസിനു ബാധ്യതയാകുമെന്ന് രമേശ് ചെന്നിത്തല പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു.

Latest