സൈന്യം യുവാക്കളെ വെടിവെച്ചുകൊന്നു; കശ്മീരില്‍ പ്രതിഷേധം

Posted on: June 30, 2013 12:37 pm | Last updated: June 30, 2013 at 12:37 pm
SHARE

jkmapശ്രീനഗര്‍: സൈന്യം രണ്ട് യുവാക്കളെ വെടിവെച്ചുകൊന്നതില്‍ ജമ്മുകശ്മീരിലെ ബാന്ദിപാരെ ജില്ലയില്‍ പ്രതിഷേധം ശക്തമാകുന്നു. ഒരു പതിനെട്ടുകാരനെ വെടിവെച്ചുകൊലപ്പെടുത്തിയില്‍ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് രണ്ടാമത്തെയാളെയും വെടിവെച്ചുകൊന്നത്. ഇര്‍ഫാന്‍ അഹമ്മദ് ഗനി, ഇര്‍ഷാദ് അഹമ്മദ് ദാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
എന്നാല്‍ സൈന്യത്തിന്റെ ആംബുലന്‍സ് കത്തിക്കാന്‍ ശ്രമിച്ച ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തപ്പോഴാണ് ഒരാള്‍ മരിച്ചതെന്നും രണ്ടാമത്തെയാളുടെ മരണം തങ്ങള്‍ക്കറിയില്ലെന്നുമാണ് സൈന്യം പറയുന്നത്.