2023 ക്രിക്കറ്റ് ലോകക്കപ്പ് ഇന്ത്യയില്‍

Posted on: June 30, 2013 7:00 am | Last updated: June 30, 2013 at 10:46 am
SHARE

cricketബംഗ്ലളൂരു: 2016, 2021, 2023 വര്‍ഷങ്ങളില്‍ ഇന്ത്യ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളുടെ ലോകക്കപ്പിന് വേദിയാവും. 2016ല്‍ ട്വന്റി20ലോകക്കപ്പ്, 2021 ല്‍ ടെസ്റ്റ് ചാംമ്പ്യന്‍ഷിപ്പ്, 2023ലെ ലോകക്കപ്പ് എന്നിവക്കാണ് ഇന്ത്യ ആതിഥേയരാവുക. ഇന്നലെ ലണ്ടനില്‍ നടന്ന ഐ സി സിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
പുതുതായി തുടങ്ങുന്ന ലോക ടെസ്റ്റ് ചാംമ്പ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനാണ് ഇന്ത്യയില്‍ നടക്കുക. ആദ്യ ടെസ്റ്റ് ചാംമ്പ്യന്‍ഷിപ്പ് 2017 ജൂണ്‍ ജൂലൈ മാസത്തില്‍ ഇംഗഌണ്ടില്‍ നടക്കും. നിലിലുള്ള ചാംമ്പ്യന്‍സ് ട്രോഫിക്ക് പകരമായാണ് പഞ്ചദിന ക്രിക്കറ്റിലെ രാജാക്കന്‍മാരെ തീരുമാനിക്കാനുള്ള ടൂര്‍ണമെന്റ് നടത്താന്‍ ഐ സി സി തീരുമാനിച്ചത്. ഇതിനായുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് ഐ സി സി ചീഫ് എക്‌സിക്യൂട്ടിവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചു. ക്രിക്കറ്റ് വാതുവെപ്പിനെതിരെ കര്‍ശനമായി നീങ്ങാനും ഐ സി സി തീരുമാനിച്ചു.