മുന്നണി ബന്ധം നിലനിര്‍ത്തേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്ന് ലീഗ്

Posted on: June 30, 2013 9:21 am | Last updated: June 30, 2013 at 5:33 pm
SHARE

iuml

മലപ്പുറം: മുന്നണിയുടെ ബന്ധം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്ന് മുസ്‌ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പ്രസ്താവന ചര്‍ച്ച ചെയ്യാന്‍ പാണക്കാട്ട് ചേര്‍ന്ന് ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കുയായിരുന്നു ഇ ടി. യു ഡി എഫ് സംവിധാനം എല്ലാവര്‍ക്കും വേണ്ടിയാണ്. കോണ്‍ഗ്രസും ലീഗും സ്വന്തം പാര്‍ട്ടിയുടെ കാര്യങ്ങള്‍ നോക്കും. ചെന്നിത്തലയുടെ പ്രസ്താവനയും മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യാന്‍ ലീഗിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ജൂലൈ നാലിന് ചേരുമെന്നും ഇ ടി അറിയിച്ചു.

ലീഗ് ഭാവിയില്‍ കോണ്‍ഗ്രസിന് ബാധ്യതയാവുമെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ചെന്നിത്തലയുടെ പ്രസ്താവനയെ ഗൗരവത്തോടെ കാണുന്നുവെന്ന് ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ് എന്നിവര്‍ പറഞ്ഞിരുന്നു.
കോഴിക്കോട് നടന്ന സി കെ ഗോവിന്ദന്‍ അനുസ്മരണ ചടങ്ങിലാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ഇതിനെ പിന്തുണച്ച് ആര്യാടന്‍ മുഹമ്മദും കെ മുരളീധരനും രംഗത്തുവന്നിരുന്നു.