Connect with us

Wayanad

തേയില കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ തേയില കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി. കര്‍ഷകര്‍ക്ക് ടീബോര്‍ഡ് നല്‍കിയ പത്ത് കോടി റിവോള്‍വിങ് ഫണ്ടില്‍ 2 കോടി രൂപ ഉദ്യോഗസ്ഥര്‍ അപേക്ഷകരില്ലെന്ന് ചൂണ്ടികാട്ടി തിരിച്ചയച്ചതായി പരാതി. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഫണ്ടാണ് തിരിച്ചയച്ചിരിക്കുന്നത്. പന്തല്ലൂര്‍ താലൂക്കിലെ പന്തല്ലൂര്‍, അമ്മങ്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധി പേര്‍ പ്രസ്തുത ഫണ്ടിന് വേണ്ടി അപേക്ഷിച്ചിരുന്നുവെങ്കിലും അവര്‍ക്കൊന്നും തുകലഭിച്ചിട്ടില്ല. അപേക്ഷിച്ച മേഖലകളില്‍ സര്‍വേ നടത്തിയിരുന്നുവെങ്കിലും തുക നല്‍കാന്‍ തയ്യാറായിരുന്നില്ല. നിരവധി പേര്‍ അപേക്ഷിച്ച് കാത്തിരിക്കുമ്പോഴാണ് 2 കോടി രൂപ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചിരിക്കുന്നത്. കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയാണ് ടീബോര്‍ഡ് ഫണ്ടുകള്‍ അനുവദിക്കുന്നത്. ഫണ്ട് മടക്കി അയച്ചതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ടീബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെന്ന് ടീബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. കോശി ബേബി അറിയിച്ചു.

Latest