തീരദേശ കുടുംബങ്ങള്‍ക്ക് എസ് വൈ എസ് ഭക്ഷണക്കിറ്റ് വിതരണം: സംഘാടക സമിതി രൂപവത്കരിച്ചു

Posted on: June 30, 2013 8:27 am | Last updated: June 30, 2013 at 8:27 am
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ തീരദേശ കുടുംബങ്ങള്‍ക്കുള്ള ഭക്ഷണക്കിറ്റ് വിതരണത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. സൗത്ത്, നോര്‍ത്ത് സോണിലെ തിരഞ്ഞെടുത്ത തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജൂലൈ മൂന്നിന് നാല് മണിക്ക് മുഖദാറില്‍ കിറ്റ് വിതരണം ചെയ്യും. രൂക്ഷമായ കടലാക്രമണവും മറ്റും കാരണം പ്രയാസമനുഭവിക്കുന്ന തീരപ്രദേശത്തെ 14 കേന്ദ്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്കാണ് കിറ്റ് വിതരണം.
ശുക്കൂര്‍ സഖാഫി വെണ്ണക്കോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സോണ്‍ കമ്മിറ്റികളുടെ സംയുക്ത യോഗം സലീം അണ്ടോണ ഉദ്ഘാടനം ചെയ്തു. പി കെ മുല്ലക്കോയ തങ്ങള്‍ ചെയര്‍മാനും കൈരളി അബ്ദുര്‍റഹ്മാന്‍ ഹാജി കണ്‍വീനറും നാസര്‍ സഖാഫി, ബിച്ചു മാത്തോട്ടം, ഇല്യാസ് എലത്തൂര്‍ അംഗങ്ങളുമായ സംഘാടക സമിതിക്ക് രൂപം നല്‍കി.