Connect with us

Kozhikode

കഞ്ചാവ് കൈവശം വെച്ച മൂന്ന് പേരെ ശിക്ഷിച്ചു

Published

|

Last Updated

വടകര: കഞ്ചാവ് കൈവശം വെച്ച മൂന്ന് വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് പേരെ കോടതി ശിക്ഷിച്ചു. വയനാട് പൂതാടി കേണിച്ചിറ ഉപ്പാരിക്കല്‍ വിശ്വംഭരന്‍ (49), മലപ്പുറം മഞ്ചേരി നടുത്തൊടി മുസ്തഫ (57), മലപ്പുറം ചിറപ്പാലം തേകര വടക്കുംപുറം രാജന്‍ (56) എന്നിവരെയാണ് വടകര എന്‍ ഡി പി എസ് ജഡ്ജി ഡോ. വി വിജയകുമാര്‍ ശിക്ഷിച്ചത്. വിശ്വംഭരന് മൂന്ന് വര്‍ഷം കഠിന തടവും എഴുപത്തിയയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.
2011 ജനുവരി 26ന് കോവൂരില്‍ വെച്ച് രണ്ട് കിലോ എഴുന്നൂറ് ഗ്രാം കഞ്ചാവുമായിട്ടാണ് വിശ്വംഭരനെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. 2011 ജനുവരി 17ന് കരുണായി അത്തികാവില്‍ വെച്ചാണ് ഒരു കിലോ അഞ്ഞൂറ് ഗ്രാം കഞ്ചാവുമായി നിലമ്പൂര്‍ പോലീസ് മുസ്തഫയെ അറസ്റ്റ് ചെയ്തത്. നാല് വര്‍ഷം കഠിന തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.
2010 ജൂലൈ മൂന്നിനാണ് രണ്ട് കിലോ 190 ഗ്രാം കഞ്ചാവുമായി വെട്ടത്തൂര്‍ കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വെച്ച് രാജനെ മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നാല് വര്‍ഷം കഠിന തടവും 75,000 രൂപ പിഴയുമാണ് ശിക്ഷ.

Latest