കരുളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 10ന്

Posted on: June 30, 2013 8:09 am | Last updated: June 30, 2013 at 8:09 am
SHARE

നിലമ്പൂര്‍: കരുളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജുലൈ 10ന് നടക്കും. രണ്ടര വര്‍ഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദ്ധതികള്‍ കൈമാറാനുള്ള യു ഡി എഫിലെ ധാരണ പ്രകാരം വൈസ് പ്രസിഡന്റ് ഷീബ പൂഴിക്കുത്ത് രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കക്കോടന്‍ നാസറിനാണ് പ്രഥമ പരിഗണന. ടി പി സിദ്ദീഖിനും സാധ്യതയുണ്ട്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പ്രസിഡന്റ് നഫീസ റഷീദ് രാജിവെക്കും. രാജിവെച്ച വൈസ് പ്രസിഡന്റ് ഷീബാ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള കോണ്‍ഗ്രസിലെ അംഗം. 15 അംഗം ബോഡില്‍ യു ഡി എഫിന് എട്ടും എല്‍ ഡി എഫിന് ഏഴും അംഗങ്ങളാണുള്ളത്.