Connect with us

Malappuram

മൈലാടി ആദിവാസി കോളനിയിലെ ഭൂമി കൈയേറ്റം അന്വേഷിക്കണമെന്ന്

Published

|

Last Updated

അരീക്കോട്: ഊര്‍ങ്ങാട്ടീരി മൈലാടി ആദിവാസി കോളനിയിലെ ഭൂമി കൈയേറ്റം അന്വേഷിക്കണമെന്ന് ഡി വൈ എഫ് ഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദിവാസികളുടെ പേരിലുണ്ടായിരുന്ന 177 ഏക്ര ഭൂമി ഇപ്പോള്‍ 117 ഏക്രയായി ചുരുങ്ങിയതും കോളനിയില്‍ നടന്ന ദുരൂഹ മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് നേതാക്കള്‍ ആരോപിച്ചു. മെലാടിയിലെ ജനസംഖ്യ 103 ല്‍ നിന്ന് 63 ആയി കുറഞ്ഞത് കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളിലാണ്. ആദിവാസികളുടെ ഭൂമി തട്ടിയെടുക്കാന്‍ ഭൂമാഫിയ തന്നെ രംഗത്തുണ്ട്.
മൈലാടിയിലെ ആദിവാസികളുടെ ദുരിതമകറ്റാന്‍ ഊര്‍ങ്ങാട്ടീരി പഞ്ചായത്ത് അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ല. രോഗം ബാധിച്ച് ഒരു ആദിവാസി മണ്ണ് തിന്നുന്നു എന്ന പത്ര വാര്‍ത്ത വന്നതിനു പിന്നാലെ ഊര്‍ങ്ങാട്ടീരിയില്‍ ഒരു യോഗം വിളിച്ചതല്ലാതെ എം എല്‍ എ യാതൊന്നും ചെയ്തിട്ടില്ല. 20 വര്‍ഷം മുമ്പ് കോളനിയിലേക്കുണ്ടാക്കി റോഡും കൈയേറിയിട്ടുള്ളതായി ഡിവൈഎഫ്‌ഐ അരീക്കോട് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. മൈലാടിയിലെ ആദിവാസികളെ കുറിച്ച് വ്യക്തമായ കണക്ക് പോലും ഐടിഡിപി വകുപ്പിന്റെ കയ്യിലില്ല. ആദിവാസികള്‍ക്കനുവദിച്ച ഫണ്ടുകളൊന്നും കോളനിയിലുള്ളവര്‍ക്ക് ലഭിച്ചിട്ടില്ല. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു. ആദിവാസികള്‍ക്ക് ഭക്ഷണവും വസ്ത്രവുമായി ഇന്ന് ഡി വൈ എഫ് ഐ അരീക്കോട് ബ്ലോക്ക് കമ്മിറ്റി മൈലാടി ആദിവാസി കോളനി സന്ദര്‍ശിക്കുമെന്ന് ഭാരവാഹികളായ അഡ്വ.കെ മുഹമ്മദ് ഷരീഫ്, എന്‍ അയ്യപ്പന്‍കുട്ടി, പികെ സുഭാഷ്, ജിനേഷ്.കെ, കെ.സാദില്‍, ഇ.സുരേഷ് അറിയിച്ചു.

---- facebook comment plugin here -----

Latest