മലപ്പുറം മണ്ഡലത്തില്‍ 55 ലക്ഷത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി

Posted on: June 30, 2013 7:59 am | Last updated: June 30, 2013 at 7:59 am
SHARE

മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 55 ലക്ഷം അനുവദിച്ചതായി പി ഉബൈദുല്ല എം എല്‍ എ അറിയിച്ചു. മലപ്പുറം നഗരസഭയിലേയും അഞ്ച് പഞ്ചായത്തുകളിലേയും നടവഴി നിര്‍മാണത്തിന് 52 ലക്ഷവും എട്ട് സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍വത്കരണത്തിന് 3.5 ലക്ഷവുമാണ് അനുവദിച്ചത്.
മലപ്പുറം നഗരസഭയിലെ ഹാജിയാര്‍ പള്ളി കാഞ്ഞീരം ചോല നടവഴി, പാര്‍ശ്വഭിത്തി നിര്‍മാണം, താമരക്കുഴി-ഹാപ്പിവാലി നടപ്പാത നവീകരണത്തിന് നാല് ലക്ഷം വീതവും വലിയങ്ങാടി-ഇത്തിള്‍ പറമ്പ,് ചോഴക്കാട് കോളനി-പൂളേമൂച്ചി നടവഴി, പുല്‍പ്പറ്റ പഞ്ചായത്തിലെ ആലുങ്ങപറമ്പ്-പടിഞ്ഞാറെ കണ്ടി, സൗത്ത് തൃപ്പനച്ചി-പാലക്കുന്ന്, താഴത്തില്‍-മരക്കാട്ട് പറമ്പ്, വളമംഗലം-മൂച്ചിക്കുന്ന് നടപ്പാതകള്‍ക്ക് രണ്ട് ലക്ഷം വീതവും അനുവദിച്ചു. കോഡൂര്‍ പഞ്ചായത്തിലെ ചോലക്കല്‍-പൂളക്കുഴി-താണിക്കല്‍, മുണ്ടരക്കോട്-കീഴക്കെപറമ്പ് ബൈപ്പാസ്, പുളിയാട്ടുകുളം-അടക്കാകളം കുയക്കോട്ട് ചോല, ഈസ്റ്റ് കോഡൂര്‍ മഠത്തില്‍ കോളനി നടപ്പാതകള്‍ക്ക് 2.5 ലക്ഷം വീതവും. ആനക്കയം പഞ്ചായത്തിലെ കിഴക്കനൊടി-കൊടക്കാട്ടേറ്റ്മുക്ക് നടപ്പാതയ്ക്ക് ഏഴ് ലക്ഷവും പന്തല്ലൂര്‍-കാക്കരത്തോടിനു കുറുകെ ഊത്താലക്കുണ്ടില്‍ പാലം നിര്‍മാണം, പൂക്കോട്ടൂര്‍ പഞ്ചായത്തിലെ അമ്പലപ്പടി-കുറുക്കന്‍കുന്ന് നടപ്പാത അഞ്ച് ലക്ഷവും എം ഐ സി മങ്ങാട്ട് നടപ്പാതയ്ക്ക് മൂന്ന് ലക്ഷവുമാണ് അനുവദിച്ചത്.
സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍, എല്‍ സി ഡി പ്രൊജക്റ്റര്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍ എന്നിവ വാങ്ങുന്നതിന് മൊറയൂര്‍ പഞ്ചായത്തിലെ മോങ്ങം എ എം യു പി സ്‌കൂളിന് (46,200), മൊറയൂര്‍ വി എച്ച് എം എച്ച് എസ്. (69,300), പുല്‍പ്പറ്റ പഞ്ചായത്തിലെ ചെറുപുത്തൂര്‍ എ എം എല്‍ പി (46,200),അനുവദിച്ചു.