മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് ഷെയര്‍: ജീവനക്കാരന് സസ്‌പെന്‍ഷന്‍

Posted on: June 29, 2013 8:51 pm | Last updated: June 29, 2013 at 8:52 pm
SHARE

fb postതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍. സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്റ് പ്രേമാനന്ദ് തെക്കേക്കരയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ രാഷ്ട്രീയ വൈരാഗ്യമാണ് തന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമെന്ന് പ്രേമാനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.