അഴിമതി: സിനിമാ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പിരിച്ചുവിട്ടു

Posted on: June 29, 2013 4:57 pm | Last updated: June 29, 2013 at 6:01 pm
SHARE

Film_Roll-1024x768കൊച്ചി: കൊച്ചി: സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പിരിച്ചുവിട്ടു. അസോസിയേഷന് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് ട്രഷററും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചതിന് പിന്നാലെയാണ് അസോസിയേഷന്‍ പിരിച്ചുവിട്ടത്. രണ്ടേക്കാല്‍ കോടി രൂപയുടെ അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

പനമ്പിള്ളിയില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടായിരുന്നു. സ്ഥലം വാങ്ങിയതില്‍ അഴിമതി ആരോപിച്ച് ഒരു വിഭാഗം ര്ംഗത്തെത്തി. ഇതിന് പിന്നാലെയാണ് ട്രഷററും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും രാജി പ്രഖ്യാപിച്ച് രംഗത്തെത്തിയത്.