Connect with us

Kerala

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഇടപെടും: ചെന്നിത്തല

Published

|

Last Updated

കോഴിക്കോട്: മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ കോണ്‍ഗ്രസ് ഇടപെടുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട്ട് ഐ എന്‍ ടി യു സിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ മന്ത്രിമാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇനി പാര്‍ട്ടിയോട് കൂറും പ്രതിബദ്ധതയും പുലര്‍ത്തുന്നവരെ മാത്രം നിയമിക്കും. കേന്ദ്ര മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുമ്പോള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ പരിഗണിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ലക്ഷ്യം വെച്ചുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു.