ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും: ചെന്നിത്തല

Posted on: June 29, 2013 11:49 am | Last updated: June 29, 2013 at 11:50 am
SHARE

ramesh-chennithala1തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സോളാര്‍ തട്ടിപ്പ് കേസില്‍ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു ചെന്നിത്തല

കേസില്‍ കുറ്റക്കാരായവരെ ഒരു തരത്തിലും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിയമം അനുശാസിക്കുന്ന വഴിക്ക് തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.