പാരാഗ്ലൈഡിംഗിനിടെ പുഴയില്‍ വീണ നൗഷാദിന്റെ മൃതദേഹം കരക്കടിഞ്ഞു

Posted on: June 29, 2013 10:55 am | Last updated: June 29, 2013 at 10:55 am
SHARE

paraglidingതിരുവനന്തപുരം: പാരാഗഌയിഡിംഗിനിടെ പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പാരാഗഌയിഡിംഗ് നടത്തുന്നതിനിടെ മുതലക്കുഴിയില്‍ വീണ നൗഷാദിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

പാരാഗഌയിഡറില്‍ സഞ്ചരിക്കുന്നതിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്ന് ഗ്ലൈഡര്‍ പുഴയില്‍ വീണാണ് നൗഷാദിനെ കാണാതായത്. വിട്ടുകാരും നാട്ടുകാരും നോക്കിനില്‍ക്കെയായിരുന്നു നൗഷാദിന്റെ പ്രകടനം. എന്നാല്‍ മുതലക്കുഴിയിലെ ശക്തമായ ഒഴുക്കും തിരയും കാരണം നൗഷാദിനെ രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ക്കായില്ല. തുടര്‍ന്ന് തിരയടങ്ങിയ ശേഷം തിരച്ചില്‍ തുടരുന്നതിനിടെ ഇന്നലെ രാത്രി മൃതദേഹം കരക്കടിയുകയായിരുന്നു.

15 വര്‍ഷമായി ഗള്‍ഫിലായിരുന്ന നൗഷാദ് അടുത്തിടെയാണ് നാട്ടിലെത്തിയത്. റാസല്‍ഖൈമയിലുള്ള അല്‍ ജസീറ പവര്‍ പാരാ ഗ്ലൈഡിംഗ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശീലനം ടേിയ നൗഷാദ് അന്താരാഷ്ട്ര നിലവാരമുള്ള സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു.

ഭാര്യ ഷീജ, നാല് മക്കളുണ്ട്.