സി പി എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്

Posted on: June 29, 2013 10:29 am | Last updated: June 29, 2013 at 10:29 am
SHARE

cpmതിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ടെന്നി ജോപ്പന്‍ കൂടി സോളാര്‍ കേസില്‍ അറസ്റ്റിലായതോടെ ഈ വിഷയത്തില്‍ നടത്തിവരുന്ന പ്രക്ഷോഭം ശക്തമാക്കുക, ജോസ് തെറ്റയിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം, വി എസ് അച്യുതാനന്ദന്റെ നിലപാട് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകുമെന്നാണ് സൂചന.