Connect with us

National

എസ് എം എസ് വഴി റെയില്‍വേ ടിക്കറ്റ്: സംവിധാനത്തിന് തുടക്കമായി

Published

|

Last Updated

ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് എസ് എം എസ് വഴി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനത്തിന് തുടക്കമായി. ഇനി മുതല്‍ 139, 5676714 എന്നീ നമ്പറുകളിലേക്ക് എസ് എം എസ് അയച്ച് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സംവിധാനം വേണ്ട മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കും ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി റെയില്‍വേ നടപ്പാക്കിയത്. മൊബൈല്‍ സന്ദേശങ്ങള്‍ക്ക് മൂന്ന് രൂപയാണ് റെയില്‍വേ ഇടാക്കുക. അയ്യായിരം രൂപ വരെയുള്ള ടിക്കറ്റിന് അഞ്ച് രൂപയും അതിന് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് പത്ത് രൂപയും ചാര്‍ജ് ഈടാക്കും.

എസ് എം എസ് വഴി ടിക്കറ്റ് ലഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത്:

  1. മൊബൈല്‍ നമ്പര്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ ആര്‍ ടി സി) വെബ്‌സൈറ്റിലും ഏതെങ്കിലും ബാങ്കിലും രജിസ്റ്റര്‍ ചെയ്യുക.
  2. ഇപ്പോള്‍ ബാങ്ക് മൊബൈല്‍ മണി ഐഡന്റിഫയറും (mmid) ടിക്കറ്റ് തുക അടയ്ക്കാനുള്ള വണ്‍ ടെം പാസ്‌വേഡും ലഭിക്കും.
  3. ഇനി ടിക്കറ്റിന് വേണ്ടിയുള്ള സന്ദേശം അയക്കാം. തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍, പോകുന്ന സ്ഥലം, യാതാ തീയതി, ഏത് ക്ലാസ്, യാത്രക്കാരന്റെ പേര്, വയസ്സ്, പുരുഷനോ സ്ത്രീയോ എന്നീ വിവരങ്ങള്‍ എസ് എം എസ് വഴി അയക്കണം
  4. മറുപടിയായി പണം നല്‍കാനുള്ള നമ്പര്‍ (transaction ID) ലഭിക്കും.
  5. ഇതിന് മറുപടിയായി pay എന്ന സന്ദേശവും തുടര്‍ന്ന് ട്രാന്‍സാക്ഷന്‍ ഐ ഡിയും എം എം ഐ ഡിയും പാസ്‌വേഡും അയക്കണം.
  6. അതോടെ ടിക്കറ്റ് ബുക്ക് ചെയ്യും.

 

Latest